Skip to main content

അങ്കണവാടി അദ്ധ്യാപകര്‍ക്ക് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഏര്‍ളി ഇന്റ്റര്‍വെന്‍ഷന്‍ സെന്റര്‍ (ആര്‍.ഇ.ഐ.സി) ആന്‍ഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ഐ.സി.ഡി.എസിന്റെ കീഴിലുള്ള സെക്ടര്‍ ഒന്നിലെ അങ്കണവാടി അദ്ധ്യാപകര്‍ക്കായി കുട്ടികളിയിലെ വളര്‍ച്ച വികാസ വ്യതിയാനങ്ങളെ നേരത്തെ കണ്ടുപിക്കുന്നതിന് പരിശീലനം നല്‍കി. ആര്‍.ഇ.ഐ.സി ആന്‍ഡ് ഓട്ടിസം സെന്ററിന്റെ നോഡല്‍ ഓഫീസറും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ലതിക നായറുടെ നേതൃത്വത്തില്‍ ഡോ. അനു പീറ്റര്‍, ഡോ. ശ്രീലക്ഷ്മി, സൈക്കോളജിസ്റ്റ്  പി. എം  അശ്വതി,  വി എസ് അനുമോള്‍,  ടി അര്‍ച്ചന, മിഞ്ചു ബൈജു, അനിതകുമാരി, ആനന്തഭൈരവി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ആര്‍.ഇ.ഐ.സി മാനേജര്‍ ലിനി ഗ്രിഗറി, വിദ്യാർത്ഥികൾ, അധ്യാപകർ ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു. ഫെബ്രുവരി പത്തിന് സെക്ടര്‍ രണ്ടിലെ അംഗന്‍വാടി അദ്ധ്യാപകര്‍ക്കായി ക്ലാസ്സുകള്‍ സംഘടിപ്പിക്കും.

date