Skip to main content

പുന്നപ്ര  കേപ്പ് ക്യാമ്പസ്സില്‍ എം.ബി.എ അഡ്മിഷന്‍ ആരംഭിച്ചു

കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ യുടെയും അംഗീകാരത്തോടെ ജില്ലയിലെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി ( ഐ.എം.ടി ) പുന്നപ്രയില്‍ 2026-2028 ബാച്ചിലേക്കുള്ള ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 50% മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഫിഷറീസ് വിഭാഗക്കാര്‍ക്കും ഒ ബി സി വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്കിളവും സ്‌കോളര്‍ഷിപ്പും ലഭിക്കുന്നതാണ്. വിലാസം: ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍ പി. ഒ, ആലപ്പുഴ- 688003. ഫോണ്‍: 9188067601, 0477-2267602, 9946488075, www.imtpunnapra.org

date