Skip to main content

എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിലെ രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം, ബി.ടെക് (സിവിൽ), ബി.സി.എ., എം.സി.എ., ഹോട്ടൽ മാനേജ്‌മെന്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 18-നും 40-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ഫെബ്രുവരി 20-ന് രാവിലെ 9.30-ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം. താൽപ്പര്യമുള്ളവർക്ക് അന്ന് തന്നെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0477-2230624, 8304057735.

date