എം.പി ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു
ജില്ലയില്‍ എം.കെ രാഘവന് എം.പിയുടെ ഫണ്ട് വിനിയോഗ പ്രവൃത്തികളുടെ അവലോകന യോഗം ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷത വഹിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ പ്രവൃത്തികള്‍ ഉടനടി പൂര്‍ത്തീകരിച്ച് ബില്ല് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഇനിയും പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികളുണ്ടെങ്കില്‍ എസ്റ്റിമേറ്റ് ഉടന്‍ പൂര്‍ത്തീകരിച്ച് അനുമതിക്കായി സമര്‍പ്പിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്കി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.എ. ഷീല നിര്‍ദ്ദേശം നല്കി. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ. രാജന്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments