സഫലം 2026; സാഫ് സംരംഭകരുടെ സംസ്ഥാനതല സംഗമവും സംരംഭങ്ങളുടെ പ്രവർത്തന ഉദ്ഘാടനവും ഇന്ന് (ഫെബ്രുവരി 19)
സഫലം 2026 എന്ന പേരിൽ സംഘടിപ്പിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) സംരംഭകരുടെ സംസ്ഥാനതല സംഗമവും വനിതാ സംരംഭങ്ങളുടെ പ്രവർത്തനോദ്ഘാടനവും ഇന്ന് (ഫെബ്രുവരി 19) കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെൻററിൽ നടക്കും. ഉച്ചയ്ക്ക് 1:30ന് സൂക്ഷ്മ സംരംഭങ്ങൾക്കുള്ള ധനസഹായ വിതരണവും അവാർഡ് വിതരണവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷനാകും. സാഫ് അപ്പാരൽ ബ്രാൻഡ് പ്രകാശനം ഹൈബി ഈഡൻ എംപി നിർവഹിക്കും. ഫിഷറീസ് വകുപ്പ് ഡയറക്ടർ വി ചെൽസാ സിനി റിപ്പോർട്ട് അവതരിപ്പിക്കും.
കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ മിനിമോൾ, എംഎൽഎ മാരായ ടി. ജെ വിനോദ്, കെ. ജെ മാക്‌സി, കെ. എൻ ഉണ്ണികൃഷ്‌ണൻ എന്നിവർ മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ജി പ്രിയങ്ക, ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൽ നാസർ, സാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ് മഹേഷ്, മറ്റ് ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
മികച്ച സാഫ് സംരംഭകർക്കുള്ള അവാർഡ് വിതരണം, പുതിയ സംരംഭങ്ങൾക്കുളള ധനസഹായ വിതരണം, സാഫ് പ്രവർത്തനങ്ങളുടെ ഡോക്യുമെന്റ്ററി പ്രകാശനം, മികച്ച തീരമൈത്രി മാനേജ്‌മെൻ്റ് കൗൺസിൽ (ടി.എം.സി), മികച്ച ഫീൽഡ്‌തല ഉദ്യോഗസ്ഥർ, മികച്ച ജില്ലകൾ, 15 വർഷം തുടർച്ചയായി പ്രവർത്തിച്ച് വരുന്ന സാഫിൻ്റെ മികച്ച സംരംഭകരെ ആദരിക്കൽ തുടങ്ങിയ പരിപാടികളും നടക്കും. പരിപാടികൾ രാവിലെ 10 മുതൽ ആരംഭിക്കും.
- Log in to post comments