Post Category
അക്വാട്ടിക് ആനിമൽ ഹെൽത്ത് സെൻ്റർ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19)
കേരള സർക്കാർ, ഫിഷറീസ് വകുപ്പ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ എന്നിവർ സംയുക്തമായി ആർ ഐ ഡി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച സ്റ്റേറ്റ് അക്വാട്ടിക് ആനിമൽ ഹെൽത്ത് സെൻ്ററിൻ്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19) രാവിലെ 9 .45 ന് എറണാകുളം തേവരയിൽ നടക്കും. മത്സ്യബന്ധന, സാംസ്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ സെൻറർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾ എന്നിവർ പങ്കെടുക്കും.
അക്വാ കൾച്ചർ മേഖലയിൽ ജലഗുണ നിലവാരവും രോഗബാധയും മുൻകൂട്ടി മനസിലാക്കി പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.
date
- Log in to post comments