Skip to main content

അക്വിനാസ് കോളേജിൽ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അക്വിനാസ് കോളേജിൽ സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണം സംഘടിപ്പിച്ചു. ഹരിത കേരളം മിഷന്റെ 'ഗ്രീൻ ഇനിഷ്യേറ്റീവ്' പദ്ധതിയുടെ ഭാഗമായി  എൻ.എസ്.എസ്. കോളേജ് യൂണിറ്റും വനിതാ സെല്ലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ബിഷപ്പ് ജോസഫ് കുരിത്തറ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോൺ  അധ്യക്ഷയായി. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൽ മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രിൻസിപ്പൽ ഡോ. ടാനിയ ജോൺ, ഹരിത കേരള മിഷൻകോർപറേഷൻ കോ ഓഡിനേറ്റർ നിസ നിഷാദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റോഷ്നി എലിസബത്ത്, വനിത സെൽ ജോയിൻ്റ് കോ ഓഡിനേറ്റർ ഡോ. ഫിയോണ ഷീനു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ആർത്തവ ശുചിത്വവും മെൻസ്ട്രുവൽ കപ്പിൻ്റെ ഉപയോഗവും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ ഡോ. അമലേന്ദു തോമസും ഡോ. ഗായത്രി ശങ്കറും ക്ലാസുകൾ നയിച്ചു.

date