ജില്ലാതല അറിയിപ്പുകള്‍
വിരമിക്കല്‍ ആനുകൂല്യം പദ്ധതിയിലേക്ക് അപേക്ഷിക്കാം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിരമിക്കല്‍ ആനുകൂല്യം പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത മത്സ്യത്തൊഴിലാളി/അനുബന്ധ മത്സ്യത്തൊഴിലാളി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ, വിഹിതം അടച്ച പേജ് ഉള്‍പ്പെടെയുള്ള ക്ഷേമനിധി പാസ്ബുക്ക്/ പെന്‍ഷന്‍ പാസ്ബുക്ക്/ ആധാര്‍ കാര്‍ഡ്/ബേങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ മാര്‍ച്ച് പത്തിനകം അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0497 2734587
തെളിവെടുപ്പ് യോഗം മാര്‍ച്ച് രണ്ടിന്
സംസ്ഥാനത്തെ ഫോറസ്റ്റ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിക്ക് വയനാട് ജില്ലാ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള ആസൂത്രണ ഭവനിലെ പഴശ്ശി ഹാളില്‍ നടക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കായാണ് തെളിവെടുപ്പ് യോഗം. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളി/ തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്ത് മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനാവശ്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0497-2303260
ഗവ. വാഹനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കണം
നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ ആവശ്യമുള്ളതിനാല്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ സര്‍ക്കാര്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ വകുപ്പ് തലത്തില്‍ ക്രോഡീകരിച്ച് ഫെബ്രുവരി 28നകം ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് നല്‍കണം. വിവരങ്ങള്‍ https://docs.google.com/spreadsheets/d/1weRUAHgXI4uD5lmAtH9R_RsVMdUYf6YOAX99YI89nkY/edit?usp=sharing ലിങ്കുവഴി ഗൂഗിള്‍ ഷീറ്റില്‍ അപ്ഡേറ്റ് ചെയ്യണം. ഇതോടൊപ്പം എല്ലാ വാഹനങ്ങളുടേയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നിശ്ചിത മാതൃകയില്‍ ഓഫീസ് മേലാധികാരികള്‍ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. കാലഹരണപ്പെട്ട വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കേണ്ടതില്ല. എല്ലാ വകുപ്പുതല ഓഫീസര്‍മാരും മുഴുവന്‍ വകുപ്പുതല വാഹനങ്ങളും മാര്‍ച്ച് അഞ്ചിനകം ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്തി ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കണം. വാഹനങ്ങളുടെ വിവരങ്ങള്‍ മറച്ചുവെക്കുന്നത് ഇലക്ഷന്‍ നടപടികള്‍ തടസ്സപ്പെടുത്തുന്നതായി കണക്കാക്കും. തുടര്‍ന്ന് പ്രസ്തുത ഓഫീസ് മേലാധികാരികള്‍ക്കെതിരെ ജനപ്രാധിനിത്യ നിയമപ്രകാരം നടപടി സ്വീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.
ലേലം
തലശ്ശേരി കുടുംബകോടതിയുടെ വാറണ്ടുപ്രകാരം ശ്രീകണ്ഠാപുരം അംശം വയക്കര ദേശത്ത് റീസര്‍വെ നമ്പര്‍ 101/138 ല്‍പ്പെട്ട 0.0384 ഹെക്ടര്‍ സ്ഥലത്തിന്റെ ഭാഗിക്കാത്ത നേര്‍പകുതി അവകാശം മാര്‍ച്ച് 25ന് രാവിലെ 11.30ന് ശ്രീകണ്ഠാപുരം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ശ്രീകണ്ഠാപുരം വില്ലേജ് ഓഫീസില്‍നിന്നും തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍നിന്നും ലഭിക്കും.
- Log in to post comments