Skip to main content

*മെഗാ കാഫ് റാലി ഇന്ന്: മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും*

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ കാഫ് റാലി ഇന്ന് (ഫെബ്രുവരി 28) രാവിലെ 10 ന് മാനന്തവാടി വള്ളിയൂര്‍ക്കാവ്  മൈതാനിയില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ക്ഷീരവിപ്ലവത്തിന് അടിത്തറ നല്‍കിയ സന്തതി പരിശോധനയെന്ന ശാസ്ത്രീയ പദ്ധതി ബോധവത്കരിക്കുകയാണ് പരിപാടിയുടെ  ലക്ഷ്യം. പദ്ധതിയിലൂടെ ജനിച്ച ഏറ്റവും മികച്ച 200 ല്‍ പരം പശുക്കിടാങ്ങളുടെ പ്രദര്‍ശനം, മത്സരം എന്നിവ മെഗാ കാഫ് റാലിയില്‍ സംഘടിപ്പിക്കും. പരിപാടിയില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പുരസ്‌കാരങ്ങള്‍ ലഭിച്ച മികച്ച ക്ഷീരകര്‍ഷകരെയും വാണിജ്യാടിസ്ഥാനത്തില്‍ പശുവളര്‍ത്തുന്ന മികച്ച ക്ഷീരകര്‍ഷകരെയും  നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്‍ സംരംഭകത്വ വികസന പദ്ധതി  പൂര്‍ത്തീകരിച്ച സ്വകാര്യ സംരംഭകരെയും ആദരിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, സംസ്ഥാന ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ആര്‍ രാജീവ്, അഡീഷണല്‍ സെക്രട്ടറി മിന്‍ഹാജ് ആലം, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.സജീവ് കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എന്‍ ജെയ്ക്കോ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി മാത്യു, കൗണ്‍സിലര്‍ ശരണ്യ ശ്രീജിത്ത്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും

date