Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 27 മുതലാണ് ഒരുവര്‍ഷം നീളുന്ന പ്രിലിംസ് കം മെയിന്‍സ് കോഴ്സ് ആരംഭിക്കുന്നത്. ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് 22 ന് നടക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് www.kscsa.org വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷയില്‍ ആദ്യ അഞ്ച് റാങ്കുകള്‍ നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിന് എല്ലാ വിദ്യാര്‍ഥികള്‍ക്കും അര്‍ഹതയുണ്ടാകും. ഫോണ്‍: കല്ല്യാശ്ശേരി - 8281098875

അപേക്ഷ ക്ഷണിച്ചു

2026 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രൈവറ്റായി എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് പത്തിന് വൈകീട്ട് നാലിനകം നേരിട്ടോ തപാല്‍ മുഖേനയോ ട്രെയിനിംഗ് ഡയറക്ടറേറ്റില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ www.det.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04972835183 

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

സി-ഡിറ്റിന്റെ കണ്ണൂര്‍, താഴെചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഡിസിഎ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിംഗ്, ഡിടിപി, എം എസ് ഓഫീസ് കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി, ബിപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് സി ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രം, കെ.പി ടവര്‍, താഴെചൊവ്വ എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9947763222 

ലേലം

ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിന് പയ്യന്നൂര്‍ താലൂക്ക് പെരിങ്ങോം വില്ലേജ് ദേശത്ത് റീസര്‍വെ നമ്പര്‍ 255/1 ല്‍പ്പെട്ട 0.5460 ഹെക്ടര്‍ ഭൂമി മാര്‍ച്ച് ഒന്‍പതിന് രാവിലെ 11.30 ന് പെരിങ്ങോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04985 294844

ലേലം

കെ.എസ്.ബി.സി.ഡി.സി കുടിശ്ശിക ഈടാക്കുന്നതിന് എളയാവൂര്‍ അംശം അതിരകം ദേശത്ത് റീസര്‍വെ നമ്പര്‍ 13/1ബി യില്‍പ്പെട്ട 2.33 ആര്‍ ഭൂമി മാര്‍ച്ച് പത്തിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് റവന്യൂ റിക്കവറി സെക്ഷനില്‍നിന്നോ എളയാവൂര്‍ വില്ലേജ് ഓഫീസില്‍നിന്നോ ലഭിക്കും.

date