Skip to main content

ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിനു കീഴില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026 ഏപ്രില്‍ 1 മുതല്‍ ഗാര്‍ഡനര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനിത്തില്‍ സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18നും 45നും മധ്യേ പ്രായമുളള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തനപരിധിയില്‍ സ്ഥിരതാമസമുള്ള പുരുഷന്‍മാര്‍ക്കും മുന്‍ഗണന നല്‍കും.  

സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരായിരിക്കണം. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗൃത, വയസ്, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 10 ന് രാവിലെ 10.30 ന് നേരിട്ട് കൂടികാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6238599660

date