Skip to main content

മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ പുതിയ കാര്യാലയം നാളെ (ചൊവ്വ) മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം നാളെ (ചൊവ്വ) രാവിലെ ഒന്‍പതിന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അങ്കണത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ. ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും.

മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ ബി 1 ബ്ലോക്കില്‍ പരിമിതമായ സൗകര്യത്തില്‍ മൂന്ന് മുറികളില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസും മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിനും ജില്ലാ ആസ്ഥാനത്ത് ഏറെ സൗകര്യങ്ങളോടെയുള്ള കാര്യാലയമാണ് നിര്‍മിച്ചിരിക്കുന്നത്.

ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി വിദ്യാഭ്യാസം, കടലാമ സംരക്ഷണം, നാട്ടാന പരിപാലനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിവരുന്ന സ്ഥാപനമാണ് മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗം.

 

date