Skip to main content

ഈവനിംഗ് ഒപി ഡോക്ടര്‍ ഇന്റര്‍വ്യൂ

വട്ടംകുളം എഫ്.എച്ച്.സിയില്‍ എല്‍.എസ്.ജി.ഡി. മുഖേന നടത്തപ്പെടുന്ന സായാഹ്ന ഒപിയിലേയ്ക്ക് ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എം.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം എന്നിവയുടെ പകര്‍പ്പും അസ്സല്‍ രേഖകളും സഹിതം മാര്‍ച്ച് ആറിന് രാവിലെ 9.30 ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടാതെ, വട്ടംകുളം എഫ്.എച്ച്.സി ഉള്‍പ്പെട്ട ഹെല്‍ത്ത് ബ്ലോക്കില്‍ ഡോക്ടര്‍ തസ്തികയില്‍ ഒഴിവ് വരുന്ന മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അടിയന്തര ഘട്ടങ്ങളില്‍ റാങ്ക് ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതാണ്. ഫോണ്‍-0494 2689820.

 

date