Skip to main content

സംസ്ഥാന ശാസ്ത്രമേള, കലോത്സവം വിദ്യാർഥികൾക്ക് ആദരമൊരുക്കി ജില്ല

2025-26 ലെ സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും പങ്കെടുത്ത മുഴുവൻ കുട്ടികളെയും ആദരിച്ചു. തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ആദരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.  കോർപ്പറേഷൻ കൗൺസിലർ കരോളി ജോഷ്വാ അധ്യക്ഷത വഹിച്ചു. റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ മുഖ്യാതിഥിയായി.

തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. എം ബാലകൃഷ്ണൻ സ്വാഗതവും കലോത്സവം പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജി ശങ്കർ നന്ദിയും പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവം, സംസ്ഥാന സ്കൂൾ ശാസ്ത്രമേള എന്നിവയിൽ ജില്ലയെ പ്രതിനിധീകരിച്ച വിദ്യാർത്ഥികൾ, കൺവീനർമാർ, തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. എം ബാലകൃഷ്ണൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കൗൺസിലർ പോളി ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ സുധീഷ്, എ ഇ ഒ മാരായ പി. ജീജ വിജയൻ , സുനിൽകുമാർ
തുടങ്ങിയവർ സംസാരിച്ചു. അധ്യാപക സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, അദ്ധ്യാപകർ , രക്ഷിതാക്കൾ , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date