Post Category
ലോക കേൾവി ദിനം ആചരിച്ചു
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിന്റെയും റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ (ആർ.ഇ.ഐ.സി) ആൻഡ് ഓട്ടിസം സെന്ററിന്റെയും ആലപ്പുഴ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക കേൾവി ദിനം ആചരിച്ചു. 'സമൂഹങ്ങളിൽ നിന്ന് ക്ലാസ് മുറികളിലേക്ക്; ഓരോ കുട്ടിക്കും കേൾവി പരിചരണം' എന്നതാണ് ഈ വർഷത്തെ പ്രമേയം. വിഷയത്തെപ്പറ്റി ആർ.ഇ.ഐ.സി ആൻഡ് ഓട്ടിസം സെന്ററിന്റെ നോഡൽ ഓഫീസറും മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ലതിക നായർ, കേൾവി സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം ഒരു കുട്ടിയും പിന്നിലാകാതിരിക്കാനായി പ്രവർത്തിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആർ.ഇ.ഐ.സി ആൻഡ് ഓട്ടിസം സെന്ററിലെ ഓഡിയോലോജിസ്റ്റ് ആൻഡ് സ്പീച്ച് തെറാപിസ്റ്റ് വി എസ്സ് അനുമോൾ എന്നിവർ ക്ലാസുകൾ നയിച്ചു.
date
- Log in to post comments