Skip to main content

മോക്ക് ഡ്രില്‍ ഇന്ന്

 

മലമ്പുഴ ഉദ്യാനത്തില്‍ റോപ് വേയില്‍ മോക്ഡ്രില്‍ ഇന്ന് ( മാര്‍ച്ച് 12) മോക് ഡ്രില്‍ നടക്കും. റോപ് വേയില്‍ അപകടം സംഭവിച്ചാല്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കുന്നതിനാണ്  മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. മലമ്പുഴ ഡാമില്‍ പ്രവര്‍ത്തിക്കുന്ന റോപ് വേയില്‍ രാവിലെ ഒന്‍പത് മുതലാണ് മോക് ഡ്രില്‍ നടക്കുക. മോക്ക് ഡ്രില്‍ സമയത്ത് താല്‍ക്കാലികമായി സര്‍വ്വീസ് റോഡില്‍ ഗതാഗതം തടസ്സപ്പെടുന്നതിനും, സൈറണുകള്‍ മുഴങ്ങാനും സാധ്യതയുണ്ട്. പൊതുജനം പരിഭ്രാന്തരാകരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

date