Post Category
വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ 14ന്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ളവര്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് 14ന്. രാവിലെ പത്ത് മുതല്‍ 12 വരെ മലമ്പുഴ ആശ്രമം സ്‌കൂളിലാണ് പരീക്ഷ നടക്കുക. പ്രവേശനത്തിനായി അപേക്ഷിച്ച പാലക്കാട് ജില്ലയിലെ (അട്ടപ്പാടി ബ്ലോക്ക് പരിധി ഒഴികെ) വിദ്യാർഥികൾക്കാണ് പരീക്ഷ. പറമ്പിക്കുളം മേഖലയിലെ അപേക്ഷകരുടെ സൗകര്യാര്‍ത്ഥം തൂണിക്കടവ് ജി.ടി.ഡബ്ലിയു.എല്‍.പി സ്‌കൂളില്‍ എംആര്‍എസ് പ്രവേശനത്തിനായുള്ള പരീക്ഷയും നടത്തുമെന്ന് ട്രൈബല്‍ ടെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0491 2505383.
date
- Log in to post comments