Skip to main content

കോടാലിപ്പാറ ഉന്നതിയിലെ വിവിധ വികസന പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഇന്ന്

ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ കോടാലിപ്പാറ ഉന്നതിയില്‍ നടപ്പിലാക്കുന്ന വിവിധ വികസന പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഇന്ന് (12) 11 മണിക്ക് ഉന്നതി കമ്മ്യൂണിറ്റി ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ 2022-23 വര്‍ഷത്തെ അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടാലിപ്പാറ ഉന്നതിയെ തെരഞ്ഞെടുക്കുകയും ഒരു കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് അനുമതി ലഭ്യമായിട്ടുണ്ട്. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിങ്, ത്രി തല പഞ്ചായത്ത് അംഗങ്ങള്‍
വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഊര് നിവാസികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

date