Skip to main content

വാർഡൻ നിയമനം

കേരള സംസ്ഥാന വനിത വികസന കോർപ്പറേഷന്റെ കീഴിൽ തൃശൂരിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് വാർഡൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായവർക്കും കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 25നും 45 നും മധ്യേ. താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 13 രാവിലെ 10:30-ന് എറണാകുളം മേഖല ഓഫീസിൽ (മാവേലി റോഡ്, ഗാന്ധിനഗർ, കടവന്ത്ര) നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഫോൺ : 9188941788.

date