Skip to main content

സി-ഡിറ്റില്‍ മാധ്യമ കോഴ്‌സ് 

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍  വിവിധ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയാണ് കോഴ്‌സുകള്‍ തിരുവനന്തപുരത്താണ് പരിശീലനം.  മാര്‍ച്ച് 25 ന് മുന്‍പായി അപേക്ഷ നല്‍കണം. ഫോണ്‍ : 8547720167, 9961491540. വെബ്സൈറ്റ് : https://mediastudies.cdit.org/.

date