അച്ചടിശാല ഉടമസ്ഥർ പ്രചരണ സാമഗ്രികൾ പ്രിന്റ് ചെയ്യാൻ സത്യവാങ്മൂലം സൂക്ഷിക്കണം
നിയമസഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാർത്ഥികളോ, അവരുടെ ഏജന്റുമാരോ, പൊളിറ്റിക്കൽ പാർട്ടികളോ പോസ്റ്റർ, ബാനർ, മറ്റ് പ്രചരണ സാമഗ്രികൾ എന്നിവ പ്രിന്റ് ചെയ്യാൻ അച്ചടിശാലകളിൽ സമീപിക്കുന്ന പക്ഷം പ്രിന്റിംഗ് ജോലി ഏൽപ്പിക്കുന്നവരിൽ നിന്ന് പരിചിതരായ രണ്ട് വ്യക്തികൾ സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതും പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളിൽ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേര്, മേൽവിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയിരിക്കേണ്ടതും അവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകർപ്പും, പ്രസ്സ് പ്രവൃത്തിക്കുന്ന പ്രദേശത്തെ നിയമസഭ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവറിന് മൂന്ന് ദിവസത്തിനകം കൈമാറണമെന്നും എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർ കൂടിയായ ഫിനാൻസ് ഓഫീസർ അറിയിച്ചു. ഇത് പാലിക്കാത്ത അച്ചടിശാലകൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നിയമ പ്രകാരമുളള നടപടികൾ സ്വീകരിക്കും.
- Log in to post comments