Skip to main content

തിരഞ്ഞെടുപ്പ് പരിശീലനം: വിട്ടുനിന്നവർക്കെതിരെ കർശന നടപടി

​നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസുകളിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന വകുപ്പുതല നടപടികൾ സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

 തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.
​പരിശീലന ക്ലാസുകളിൽ നിന്നും വിട്ടുനിന്ന ഉദ്യോഗസ്ഥർ, തങ്ങൾ ഹാജരാകാത്തതിന്റെ കൃത്യമായ കാരണം വ്യക്തമാക്കുന്ന വിശദീകരണം അതത് വരണാധികാരികൾ  മുൻപാകെ അടിയന്തരമായി സമർപ്പിക്കേണ്ടതാണെന്നും നിർദേശിച്ചിട്ടുണ്ട്.

date