Skip to main content

പോളിംഗ് ഉദ്യോഗസ്ഥർ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യണം 

 

വിവിധ മണ്ഡലങ്ങളിൽ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഫോട്ടോയും അക്കൗണ്ട് വിവരങ്ങളും ഓർഡർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യണം. https://order.ceo.kerala.gov.in എന്ന ലിങ്കിലൂടെ ഇൻഡിവിജ്വൽ ലോഗിൻ ചെയ്ത് വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു. വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്ത ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഏപ്രിൽ എട്ടിന് വിതരണ കേന്ദ്രത്തിൽ വരുമ്പോൾ സ്റ്റാമ്പ് സൈസ് ഫോട്ടോയും അക്കൗണ്ട് വിവരങ്ങളും കൊണ്ടുവരേണ്ടതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.

date