കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാനം ഗവർണർ നിർവഹിച്ചു
കേരള കാര്‍ഷിക സര്‍വകലാശാല 2025 അധ്യയന വര്‍ഷത്തെ ബിരുദദാന ചടങ്ങ് നടത്തി. കേരള ഗവര്‍ണറും കാര്‍ഷിക സര്‍വകലാശാലാ ചാന്‍സിലറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദ ദാനം നിര്‍വ്വഹിച്ചു. ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നമ്മുടെ നാടിനുവേണ്ടി ഉത്തരവാദിത്തത്തോടെ ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ചാന്‍സലര്‍ ഓര്‍മിപ്പിച്ചു. കാര്‍ഷിക ബിരുദധാരികള്‍ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കണമെന്നും നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷി, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, ഫോറസ്ട്രി, ബേസിക് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ് എന്നീ നാല് ഫാക്കല്‍റ്റികളിലായി 1,108 വിദ്യാര്‍ത്ഥികളില്‍ 89 ഡോക്ടറേറ്റ്, 254 ബിരുദാനന്തര ബിരുദം, 628 ബിരുദം, 94 ഡിപ്ലോമ, 43 പി.ജി ഡിപ്ലോമ എന്നിവ നല്കി. സര്‍വ്വകലാശാലയിലെ പാഠ്യ-പഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ വിവിധ അവാര്‍ഡുകള്‍ നല്കി ആദരിച്ചു.
2021 ബാച്ചില്‍ നിന്ന് ബി.എസ്.സി. (ഓണേഴ്സ്) കാര്‍ഷികം, ബി.ടെക്. (അഗ്രി. എഞ്ചിനീയറിംഗ്), ബി.ടെക്. (ഫുഡ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി), ബി.ടെക് (ബയോ ടെക്നോളജി), ബി.എസ്.സി. (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്.സി. (ഓണേഴ്സ്) സി ആന്‍ഡ് ബി, ബി.എസ്.സി. (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്വിറോണ്മെന്റല് സയന്‍സ് എന്നിവയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 'സര്‍ദാര്‍ പട്ടേല്‍ - ഔട്ട്സ്റ്റാന്റിംഗ് ഐ.സി.എ.ആര്. ഇന്സ്റ്റിറ്റിയൂഷന് അവാര്‍ഡിന്റെ ഭാഗമായിട്ടുള്ള കോര്‍പ്പസ് ഫണ്ടുപയോഗിച്ച് ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണ മെഡലുകള്‍ ബി. അമ്രുതശ്രീ, ആക്സ എലിസബത്ത് ജോസ്, ജി. നവ്യ, ആലീസ് ആന്‍ സജിത്ത്, എ.ഇ ആദിത്യ രഘുനാഥന്, മഞ്ജിമ ഷാജി, ടി.എല്‍. മിഖ ഖോഷ് എന്നിവര്‍ക്ക് വിതരണം ചെയ്തു.
ബി.എസ്.സി. (അഗ്രി.) പ്രോഗ്രാമില്‍ ഒന്നാം റാങ്ക് നേടിയ ബി. അമൃതശ്രീക്ക് ഡോ. ടി.പി. മനോമോഹന്‍ദാസ് സ്മാരക എന്‍ഡോവ്മെന്റ് അവാര്‍ഡും, പി.ജി. കാര്‍ഷിക കീടശാസ്ത്രം പ്രോഗ്രാമില്‍ ഒന്നാം റാങ്ക് നേടിയ എസ്. അഞ്ജുവിന് ഡോ. എം.ആര്.ജി.കെ. നായര്‍ സ്മാരക എന്‍ഡോവ്മെന്റ് അവാര്‍ഡും നല്കി.
പ്ലാന്റ് പാത്തോളജി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികളായ എം. അഞ്ജനലക്ഷ്മി, സോന ജെയ്സണ്‍ എന്നിവര്‍ക്ക് ഫെമി ജോസ് മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
പി.എച്ച്.ഡി (സോയില്സയന്സ്) പ്രോഗ്രാമില്‍ ഒന്നാം റാങ്ക്നേടിയ എസ്. വിഷ്ണു ചന്ദ്രനും പി.എച്ച്.ഡി (ഫോറസ്ട്രി) പ്രോഗ്രാമില്‍ ഒന്നാം റാങ്ക് നേടിയ അഖില അശോകനും ഡോ. പി.കെ.ആര്. നായര്‍ അവാര്‍ഡും സമ്മാനിച്ചു.
തൃശ്ശൂര്‍ പുഴയ്ക്കല്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്, വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. യാമിനി വര്‍മ്മ, ഡീന്‍ ഓഫ് ഫാക്കല്‍റ്റി (അഗ്രി) ഡോ. ജേക്കബ് ജോണ്‍, ഡീന്‍ ഓഫ് ഫാക്കല്‍റ്റി (അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്) ഡോ. ജയന് പി.ആര്., ഡോ. ഇ.ജി. രഞ്ജിത്ത് കുമാര്‍ ഡീന്‍ ഓഫ് ഫാക്കല്‍റ്റി (ബേസിക്ക് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്), സര്‍വകലാശാലയുടെ ഭരണ സമിതി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ എന്നിവരും സന്നിഹിതരായിരുന്നു.
ചടങ്ങിനോടനുബന്ധിച്ച് സംഗീതജ്ഞനായ ഇടപ്പള്ളി അജിത്കുമാര്‍, കൃഷ്ണ അജിത് എന്നിവരും സംഘവും അവതരിപ്പിച്ച വയലിന് കച്ചേരിയും അരങ്ങേറി.
- Log in to post comments