മാധ്യമനിരീക്ഷണം ശക്തമാക്കി എം.സി.എം.സി
ജില്ലയില്‍ മാധ്യമ പരസ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിനും പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിക്കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒരുക്കിയ ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം സി എം സി) മീഡിയ സെല്ലും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സമിതി, ജില്ലയില്‍ 50ലധികം അച്ചടി- ദൃശ്യ -ശ്രവ്യ- സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയപരസ്യങ്ങള്‍ സമിതി പരിശോധിച്ച് അംഗീകാരം നല്കി. സോഷ്യല്‍ മീഡിയ മോണിറ്ററിങ്ങിന്റെ ഭാഗമായി 138 ലിങ്കുകള്‍ കണ്ടെത്തുകയും 79 ലിങ്കുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ജില്ലാ കലക്ടറാണ് സമിതിയുടെ ചെയര്‍പേഴ്സണ്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയായ സമിതിയില്‍ ആര്.ഡി.ഒ, പ്രസ് ക്ലബ് പ്രസിഡന്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ എഫ്.പി.എയുമാണ് അംഗങ്ങള്‍.
- Log in to post comments