Skip to main content

ക്രമസമാധാന പാലനത്തിനും സുരക്ഷയ്ക്കും 6000 പൊലീസ്

 

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും സുരക്ഷക്കുമായി 6000ലധികം പൊലീസ് ഉദ്യേഗസ്ഥരെ വിന്യസിക്കും. 11 ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍,  340 സബ് ഇന്‍സ്പെക്ടര്‍മാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന 4200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 1080 പേര്‍ അടങ്ങുന്ന 15 കമ്പനി കേന്ദ്രസേനയും ഉള്‍പ്പെടും. ഇതിനുപുറമെ 2000 ത്തോളം സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

 

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോ ചിത്രീകരണത്തിനായി 130 ക്യാമറകളും ഓരോ ബൂത്തിലും നാല് മുതല്‍ എട്ട് വരെ അധിക കേന്ദ്രസേന പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. പ്രത്യേകശ്രദ്ധ ആവശ്യമുള്ള മേഖലകളില്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ അധികമായും നിയോഗിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഗളി, അട്ടപ്പാടി മേഖലകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 306 കേന്ദ്രസേന ഉദ്യോഗസ്ഥരുടെ സേവനവും വിനിയോഗിക്കുമെന്ന് ജില്ലാ സെക്യൂരിട്ടി പ്ലാന്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

     

 ജനുവരി ഏഴിന്് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിച്ചു. മാര്‍ച്ച് 15 നാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. മാര്‍ച്ച് 16 മുതല്‍ സ്ഥാനാര്‍ഥികളില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കല്‍ ആരംഭിച്ച് മാര്‍ച്ച് 23 ന് പത്രികാ സമര്‍പ്പണം അവസാനിച്ചു. മാര്‍ച്ച് 24 ന് സൂഷ്മ പരിശോധനയും മാര്‍ച്ച് 26 ന് പത്രിക പിന്‍വലിക്കലിനും ശേഷം അന്തിമ സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരിച്ചു.

 

date