നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ (ബുധന്‍) നടക്കും
നാളെ (ബുധന്‍) ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കും. രാവിലെ എട്ടിന് വിതരണം ആരംഭിക്കും. ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷീനുകള്‍, വിവിപാറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള സാമഗ്രികളാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്. ജില്ലയില്‍ 16 മണ്ഡലങ്ങളിലായി 13 വിതരണ-സ്വീകരണ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. കനത്ത പോലീസ് സുരക്ഷയിലായിരിക്കും സ്ട്രോങ്ങ് റൂമുകളില്‍ നിന്ന് മെഷീനുകള്‍ പുറത്തെടുക്കുന്നതും വിതരണം ചെയ്യുന്നതും. ഉദ്യോഗസ്ഥരെയും സാമഗ്രികളെയും പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി വിപുലമായ ഗതാഗത സൗകര്യം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളില്‍ വച്ച് തന്നെ മെഷീനുകളുടെ പ്രവര്‍ത്തനക്ഷമത പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുവരുത്താവുന്നതാണ്. സാമഗ്രികള്‍ ഏറ്റുവാങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ അതത് പോളിംഗ് സ്റ്റേഷനുകളിലേക്ക് തിരിക്കും.
ജില്ലയിലെ വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ മണ്ഡലാടിസ്ഥാനത്തില്‍ താഴെ നല്കുന്നു.
1. കൊണ്ടോട്ടി- ജി.വി.എച്ച്.എസ്.എസ്.മേലങ്ങാടി, കൊണ്ടോട്ടി
2. ഏറനാട്- ജി.യു.പി.എസ്. ചുള്ളക്കാട്, മഞ്ചേരി
3. നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍- അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം, മൈലാടി
4. മഞ്ചേരി- ജി.ബി.എച്ച്.എസ്.എസ്.മഞ്ചേരി
5. പെരിന്തല്‍മണ്ണ- ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പെരിന്തല്‍മണ്ണ
6. മങ്കട- ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പെരിന്തല്‍മണ്ണ
7. മലപ്പുറം- ഗവ. കോളെജ്, മലപ്പുറം
8. വേങ്ങര- കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി
9. വള്ളിക്കുന്ന്- ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തിരൂരങ്ങാടി
10. തിരൂരങ്ങാടി- ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്കൂള്‍, തിരൂരങ്ങാടി
11. താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങള്‍- എസ്.എസ്.എം. പോളിടെക്നിക്, തിരൂര്‍
12. തവനൂര്‍- കേളപ്പജി കോളെജ് ഓഫ് അഗ്രിക്കള്‍ചര്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി
13. പൊന്നാനി- അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പൊന്നാനി
പോളിംഗ് സാമഗ്രികള്‍
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്, കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റുകള്‍, വോട്ടര്‍ പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പികള്‍, വോട്ടര്‍ പട്ടികയുടെ വര്‍ക്കിംഗ് കോപ്പി, ബാലറ്റ് പേപ്പര്‍, എ.എസ്.ഡി ലിസ്റ്റ്, സിവിസി ലിസ്റ്റ്, ബ്രെയിലി ബാലറ്റ് ഷീറ്റ്, ഡമ്മി ബാലറ്റ് ഷീറ്റ്, വോട്ടിംഗ് കമ്പാര്‍ട്ട്മെന്റ്, വിവിധ ഫോമുകള്‍, ബുക്ക്ലെറ്റുകള്, സൂക്ഷ്മപരിശോധന രേഖകള്‍, സ്റ്റാറ്റിയൂട്ടറി കവര്‍, നോണ്‍ സ്റ്റാറ്റിയൂട്ടറി കവര്‍, ഹാന്‍ഡ്ബുക്ക്, വോട്ടിംഗ് മഷി, പേപ്പര്‍ സീലുകള്‍, മെറ്റല്‍ സീല്‍, റബ്ബര്‍ സ്റ്റാമ്പ്, പശ, പേന തുടങ്ങിയ സ്റ്റേഷനറി വസ്തുക്കള്‍.
- Log in to post comments