Skip to main content

*ആകെ 715 പോളിംഗ് സ്റ്റേഷനുകള്‍ *

നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാനന്തവാടി മണ്ഡലത്തില്‍ 237 ബൂത്തുകളും കല്‍പറ്റ മണ്ഡലത്തില്‍ 227 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 251 ബൂത്തുകളും ഉള്‍പ്പെടുന്നു. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മൂന്ന് മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന പ്രത്യേക വനിതാ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മാനന്തവാടി മണ്ഡലത്തില്‍ 89-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ ലിറ്റില്‍ ഫ്‌ലവര്‍ അപ്പര്‍ പ്രൈമറി സ്‌കൂളാണ് വനിതാ പോളിംഗ് സ്റ്റേഷന്‍. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 126-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ പൂമല ഗവ. പ്രൈമറി സ്‌കൂളും, കല്‍പറ്റ മണ്ഡലത്തില്‍ 101-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ എച്ച്.ഐ.എം യു.പി സ്‌കൂളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ തുടങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകളായിരിക്കും.

ഭിന്നശേഷിയുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുകയും പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായി രൂപകല്‍പ്പന ചെയ്യപ്പെട്ട ഒരു ബൂത്ത് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് മണ്ഡലങ്ങളിലും  ഓരോ ജെന്‍സി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

date