Post Category
മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി. തൈക്കാട് ഗവ ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച പരിശീലനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ അനു കുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നിയോഗിക്കപ്പെട്ട ജനറൽ ഒബ്സർവർമാരായ രവി കുമാർ അറോറ, ആഷിഷ് ജോഷി, ഗോപാൽ മീണ തുടങ്ങിയവർ മൈക്രോ ഒബ്സർവർമാർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകി.
ഇലക്ഷൻ ട്രയ്നിംഗ് നോഡൽ ഓഫീസർ സജി ആർ.എസ്, പരിശീലകരായ നിഷ എസ് ശിവാനന്ദൻ, അജയ്കുമാർ ആർ.എൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു.
50 ശതമാനം റിസർവ് ഉൾപ്പെടെ 106 മൈബ്രോ ഒബ്സർവർമാരാണ് ജില്ലയിൽ ഉള്ളത്. പ്രശ്നബാധിതമായ 68 സ്ഥലങ്ങളിലെ 210 പോളിംഗ് ബൂത്തുകളിലാണ് മൈക്രോ ഒബ്സർവർമാരെ നിയോഗിച്ചിരിക്കുന്നത്.
date
- Log in to post comments