Skip to main content

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും ഫലങ്ങള്‍

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെയും ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തിലെ ഒന്നാമത്തെ നിയോജകമണ്ഡലമായ മഞ്ചേശ്വരം മഞ്ചേശ്വരത്ത് സിറ്റിംഗ് എം.എല്‍.എയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയുമായ എ.കെ.എം അഷ്‌റഫ് 96948 വോട്ടുകള്‍ നേടി വിജയിച്ചു. ഭൂരിപക്ഷം 29252 വോട്ടുകള്‍.

ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍  67696 വോട്ടോടെ രണ്ടാമതെത്തി. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി കെ.ആര്‍ ജയാനന്ദയ്ക്ക് 21212 വോട്ടുകള്‍ ലഭിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സഞ്ജീവന് 212 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ജീന്‍ ലവീനോ മോന്തേരോയ്ക്ക് 523 ഉം കണ്ണൂര്‍ അബ്ദുള്ള മാസ്റ്ററിന് 285 ഉം ഡി.സുരേന്ദ്രന്‍ നായര്‍ 203 ഉം അബ്ദുല്ലത്തീഫിന് 79ഉം മുഹമ്മദ് അഷ്‌റഫിന് 78ഉം മുഹമ്മദ് അശ്‌റഫ് കെ.എയ്ക്ക് 64 ഉം ജോണ്‍ ഡിസൂസ്‌യ്ക്ക് 46ഉം നോട്ടയ്ക് 455 ഉം വോട്ടുകള്‍ ലഭിച്ചു.

കാസര്‍കോട് നിയോജകമണ്ഡലത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ കല്ലട്ര മാഹിന്‍ 76396 വോട്ടുകളുമായി വിജയിച്ചു. ഭൂരിപക്ഷം 22698 വോട്ടുകള്‍.

 
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അശ്വിനി എം.എല്‍ 53698 വോട്ടുകളുമായി രണ്ടാമതെത്തി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഷാനവാസ് പാദൂര്‍ 36678 ഉം ഷാനവാസ് എ.എ 893 ഉം മുഹമ്മദ് അലി ഫത്താഹ് ബി എം 824 ഉം നോട്ടയ്ക്ക് 714 വോട്ട്കളും ലഭിച്ചു.

ഉദുമ നിയോജകമണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നീലകണ്ഠന്‍ 78910 വോട്ടുകളുമായി വിജയിച്ചു. ഭൂരിപക്ഷം 4847 വോട്ടുകള്‍. 

 

സിറ്റിംഗ് എംഎല്‍എയായ സി.പി.ഐ.എം സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പു 74063 വോട്ടുകളോടെ രണ്ടാമതെത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എം.മനു ലാലിനു 26899 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ കുഞ്ഞമ്പു പി.പിയ്ക്ക് 191 ഉം കുഞ്ഞിരാമന് 138 നസീറിന് 111 ഉം നോട്ടയ്ക്ക് 504 വോട്ടുകളും ലഭിച്ചു.

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ 79920 വോട്ടുകളുമായി വിജയിച്ചു. ഭൂരിപക്ഷം 15316 വോട്ടുകള്‍.

 

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷൈജി ഓട്ടപ്പള്ളി 64604 വോട്ടുകളോടെ രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ത്ഥിയായ എം.ബല്‍രാജിനു 27063 വോട്ടുകളും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ബി.വിജയകുമാറിന് 3132 വോട്ടുകളും നോട്ടയ്ക്ക് 1058 വോട്ടുകളും ലഭിച്ചു.

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സന്ദീപ് വാര്യര്‍ 83109 വോട്ടുകളുമായി വിജയിച്ചു. ഭൂരിപക്ഷം 4431  വോട്ടുകള്‍. 

 

സി.പി.ഐ.എം സ്ഥാനാര്‍ഥി ഡോക്ടര്‍ വി.പി.പി മുസ്തഫ 78678 വോട്ടുകളുമായി രണ്ടാമതെത്തി. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായ രവി കുളങ്ങരയ്ക്ക് 7837 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ സന്ദീപ് എളാട്ട് 258 ഉം മുസ്തഫ പി.പി 169ഉം മുസ്തഫ വി.പി 143 ഉം നോട്ടയ്ക്ക് 710 വോട്ടുകള്‍ ലഭിച്ചു.

 

 

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയികള്‍ക്ക് വരണാധികാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിലെ എകെ എം അഷ്‌റഫ് മഞ്ചേശ്വരം മണ്ഡലത്തിലെ  റിട്ടേണിംഗ് ഓഫീസര്‍ ഡപ്യൂട്ടി കളക്ടര്‍ (LR) വിപി രഘുമണിയില്‍ നിന്ന് വിജയിയായി പ്രഖ്യാപിച്ച രേഖ ഏറ്റുവാങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍, അസി റിട്ടേണിംഗ് ഓഫീസര്‍ പ്രേംനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

കാസര്‍കോട് മണ്ഡലത്തില്‍ വിജയിച്ച ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിലെ കല്ലട്ര മാഹിന്‍ വരണാധികാരിയായ കാസര്‍കോട് ആര്‍ഡിഒ ബിനു ജോസഫില്‍ നിന്ന് വിജയിയായി പ്രഖ്യാപിച്ച രേഖ ഏറ്റുവാങ്ങി.
ഉദുമ മണ്ഡലത്തില്‍ വിജയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീലകണ്ഠന്‍ വരണാധികാരിയായ ഡപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സില്‍ നിന്നാണ് വിജയി സാക്ഷ്യപത്രം ഏറ്റുവാങ്ങിയത്. കാസര്‍കോട് ഗവ.കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങങ്ങളിലാണ് വിജയ സാക്ഷ്യപത്രങ്ങള്‍ കൈമാറിയത്. കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തില്‍ വിജയിച്ച കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥി അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ വരണാധികാരിയായ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ആര്‍.മനോജിന്റെ കയ്യില്‍ നിന്നും വിജയിയായി പ്രഖ്യാപിച്ച സാക്ഷ്യപത്രം ഏറ്റുവാങ്ങി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ വിജയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സന്ദീപ് വാര്യര്‍ വരണാധികാരിയായ ഡപ്യൂട്ടി കളക്ടര്‍ (RR) വി.ഇ ഷേര്‍ളിയില്‍ നിന്ന് വിജയി സാക്ഷ്യപത്രം ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി
സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍, ഉപവരണാധികാരികള്‍ ഇലക്ഷന്‍ ഏജന്റുമാര്‍ മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

PHOTO-  നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയികള്‍ക്ക് വരണാധികാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

 

വോട്ടെണ്ണല്‍ വിജയകരമായി പൂര്‍ത്തിയായി എല്ലാവര്‍ക്കും നന്ദി; ജില്ലാ കളക്ടര്‍

കാസര്‍കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടപടികള്‍ സമാധാനപരവും സുതാര്യവുമായി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച മുഴുവന്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ക്കും കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കും വിവിധ തെരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ സേനാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.

ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാനഘട്ടമായ വോട്ടെണ്ണല്‍ സമാധാനപരമായി പൂര്‍ത്തിയാക്കുന്നതില്‍ എല്ലാവരും കാഴ്ചവെച്ച സഹകരണവും ഉത്തരവാദിത്വബോധവും മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സംവിധാനത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും അതീവ ജാഗ്രതയോടെയും കൃത്യതയോടെയും ചുമതല നിര്‍വഹിച്ചതായും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയ മുഴുവന്‍ സമയവും രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പുലര്‍ത്തിയ സഹകരണ മനോഭാവവും ജനങ്ങള്‍ കാട്ടിയ സഹിഷ്ണുതയും ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായും ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും വരണാധികാരികള്‍ തെരഞ്ഞെടുപ്പ് കാലയളവൊട്ടാകെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലുള്ള സേവനമാണ് അവര്‍ നിര്‍വഹിച്ചതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അവരുടെ സമര്‍പ്പണബോധവും കര്‍ത്തവ്യ നിര്‍വഹണവും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

date