Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വ്യക്തിഗത, ഗ്രൂപ്പ്, വിദ്യാഭ്യാസ വായ്പകൾക്കായി അപേക്ഷ ക്ഷണിച്ചു. 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 4 മുതൽ 8 ശതമാനം  പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ ലഭ്യമാണ്. മൈക്രോഫിനാൻസ് പദ്ധതി വഴി കുടുംബശ്രീ സി.ഡി.എസുകൾക്ക് നാല് കോടി രൂപ വരെയും, സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികൾക്ക് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. കൂടാതെ, 16നും 32നും മധ്യേ പ്രായമുള്ളവർക്ക് 3 മുതൽ 8 ശതമാനം പലിശയിൽ വിദ്യാഭ്യാസ വായ്പയും അനുവദിക്കുന്നു. അപേക്ഷകൾ അക്ഷയ സെന്ററുകൾ വഴിയോ www.mithrasoft.kswdc.org എന്ന വെബ്സൈറ്റ് മുഖേനയോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് എറണാകുളം മേഖല ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ :94960105008, 94960105011

date