Skip to main content

സിവില്‍ സര്‍വീസ് പരിശീലനം: രജിസ്ട്രേഷന്‍ ആരംഭിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ഐ.എ.എസ്. അക്കാദമിയില്‍ 2026-27 വര്‍ഷത്തെ യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും 50 ശതമാനം സബ്സിഡി നിരക്കില്‍ പരിശീലനം ലഭിക്കും. ഇവര്‍ പകുതി ഫീസ് അടച്ചാല്‍ മതിയാകും. താല്പര്യമുള്ളവര്‍ക്ക് www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2479966, 8075768537. ഇ-മെയില്‍: kileiasacademy@gmail.com.
 

date