Post Category
*വാക്സിനേറ്റര്‍ നിയമനം*
മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ വിവിധ നഗരസഭ, ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയില്‍ താത്കാലിക വാക്സിനേറ്റര്‍മാരെ നിയമിക്കുന്നു. വി.എച്ച്.എസ്.ഇ (മൃഗ സംരക്ഷണം) യോഗ്യതയുള്ളവര്‍ക്കും വിരമിച്ച ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ മെയ് 15ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി കല്പറ്റ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ജന്തുരോഗ നിയന്ത്രണ പദ്ധതി കാര്യാലയത്തില്‍ എത്തിച്ചേരണം. ഫോണ്‍: 04936 206845, 9747587754
date
- Log in to post comments