Post Category
കുടിവെള്ളക്ഷാമം; മലമ്പുഴ ഡാമിൽ നിന്ന് ഭാരതപ്പുഴയിലേക്ക് വെള്ളമൊഴുക്കുന്നു സമീപവാസികൾ ജാഗ്രത പുലർത്തണം
പാലക്കാട്, തൃശൂർ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ മെയ് ഒന്നിന് ചേർന്ന യോഗതീരുമാനപ്രകാരം രണ്ടാം തിയതി രാവിലെ 8 മണി മുതൽ മലമ്പുഴ അണക്കെട്ടിന്റെ ഇടതുകര കനാൽ ഷട്ടർ വഴി സെക്കൻ്റിൽ 250 ഘന അടി വെളളം ഭാരതപ്പുഴയിലേക്ക് തുറന്ന് വിട്ടിട്ടുള്ളതിനാൽ തൃശ്ശൂർ ജില്ലയിൽ ഭാരതപ്പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
കുട്ടികള്‍, വിനോദയാത്രക്കാർ, പുഴയോരവാസികള്‍ എന്നിവർ പുഴയിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. പാടശേഖരസമിതി ഭാരവാഹികൾ മത്സ്യകൃഷിനാശം ഉള്‍പ്പെടെയുളളവയ്ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
date
- Log in to post comments