ജില്ലാതല അറിയിപ്പുകള്‍
സ്വയംതൊഴില്‍ വായ്പ പദ്ധതി
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് പരിധിയിലെ 2025-26 വര്‍ഷത്തേക്കുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍ (റോമന്‍ കാത്തോലിക്, യാക്കോബായ, മാര്‍ത്തോമ്മ) തുടങ്ങിയ മതന്യൂനപക്ഷ വിഭാഗങ്ങളിലും ഒ.ബി.സി വിഭാഗങ്ങളിലും ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഓട്ടോറിക്ഷ/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെ എല്ലാവിധ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ പ്രയോജനപ്പെടുത്താം. വായ്പയ്ക്ക് മതിയായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കണ്ണൂര്‍ പാറക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2706196, 2706197, വാട്‌സ്ആപ്: 9447730066.
ഒഎംആര്‍ പരീക്ഷ മെയ് 17ന്
ജില്ലയില്‍ ഒഴിവ് വന്നതും പുതുതായി അനുവദിച്ചതുമായ 73 അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആര്‍ പരീക്ഷ മെയ് 17ന് നടക്കും. സാധുവായ പ്രൊഫൈല്‍ മാര്‍ക്ക് ലഭിച്ച അപേക്ഷകര്‍ക്കാണ് പരീക്ഷ എഴുതുന്നതിന് അവസരം. ഒ.എം.ആര്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസിന്റെ https://lbsedp.lbscentre.in/akshaya26/ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2560311 (എല്‍.ബി.എസ് ഹെല്‍പ്പ്‌ലൈന്‍), 0497 2712987 (കണ്ണൂര്‍ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്).
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ഐ ഒ ടി ലാബ് വൈദ്യുതീകരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 19 ഉച്ച 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226
- Log in to post comments