Skip to main content

പാരാവെറ്റ് തസ്തിക : അഭിമുഖം മെയ് എട്ടിന്

മൃഗസംരക്ഷണവകുപ്പ് പറക്കോട് ബ്ലോക്കില്‍ (വെറ്ററിനറി പോളി ക്ലിനിക്ക്, അടൂര്‍)  മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പാരാവെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു.പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്ന് (മെയ് 08)  രാവിലെ 11.30 ന് അഭിമുഖം നടക്കും.
യോഗ്യത
1)വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി യോഗ്യതയ്‌ക്കൊപ്പം കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ക്ലിനിക്ക് , ഫാര്‍മസി ആന്‍ഡ് നഴ്‌സിംഗ്  വിഷയത്തില്‍ വേതനത്തോടെ പരിശീലനം ലഭിച്ചവര്‍. ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍,  സ്മാള്‍ പൗള്‍ട്രി ഫാര്‍മര്‍  വിഷയത്തില്‍ ദേശീയ നൈപുണ്യ യോഗ്യത നേടിയവര്‍.
2)എല്‍.എം.വി ലൈസന്‍സ്.
ഫോണ്‍ : 0468 2322762.

date