കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: കെ.എസ്.ആര്‍.ടി.സി പ്രത്യേക യാത്രയൊരുക്കും
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ക്ഷേത്രത്തിലേക്ക് പ്രത്യേക യാത്രയൊരുക്കും. ജൂണ്‍ 2, 5, 9, 12, 16, 19 ദിവസങ്ങളിലാണ് യാത്ര. പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന യാത്ര കൊട്ടിയൂര്‍ ദര്‍ശനം കഴിഞ്ഞ് വൈകീട്ട് ആറിന് തിരിച്ചെത്തും. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും 9946062832, 9188938532 നമ്പറുകളില്‍ ബന്ധപ്പെടണം.
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജൂണില്‍ നടത്തുന്ന പ്രത്യേക സര്‍വീസുകള്‍: തീയതി, സ്ഥലം, പുറപ്പെടുന്ന സമയം, ബ്രാക്കറ്റില്‍ യാത്രാ നിരക്ക് ക്രമത്തില്‍.
ജൂണ്‍ 2: കൊട്ടിയൂര്‍ -രാവിലെ 5.00 (550)
ജൂണ്‍ 5: കൊട്ടിയൂര്‍ -രാവിലെ 5.00 (550)
ജൂണ്‍ 6: ആതിരപ്പള്ളി-മൂന്നാര്‍ -രാവിലെ 7.00 (1830), ഗവി -രാവിലെ 8.00 (3100), ഇലവീഴാ പൂഞ്ചിറ -ഇല്ലിക്കല്‍ കല്ല് -വാഗമണ്‍ -രാത്രി 9.00 (1500).
ജൂണ്‍ 7: മൈസൂര്‍ -രാവിലെ 4.30 (1000), നെല്ലിയാമ്പതി -രാവിലെ 4.30 (1000)
ജൂണ്‍ 9: കൊട്ടിയൂര്‍ -രാവിലെ 5.00 (550)
ജൂണ്‍ 10: വയനാട് -രാവിലെ 6.00 (720)
ജൂണ്‍ 12: കൊട്ടിയൂര്‍ -രാവിലെ 5.00 (550)
ജൂണ്‍ 13: ഇലവീഴാ പൂഞ്ചിറ-ഇല്ലിക്കല്‍കല്ല് -വാഗമണ്‍ -രാത്രി 9:00 (1500), മാമലക്കണ്ടം -മൂന്നാര്‍ -വട്ടവട -രാവിലെ 5.00 (1870), നിലമ്പൂര്‍ -മിനി ഊട്ടി -രാവിലെ 6.30 (440), ഊട്ടി -രാവിലെ 4.30 (790)
ജൂണ്‍ 14: മൈസൂര്‍ -രാവിലെ 4.30 (1000), നെല്ലിയാമ്പതി -രാവിലെ 4.30 (1000), പൈതല്‍മല -രാവിലെ 5.00 (680), സൈലന്റ്വാലി -രാവിലെ 5.00 (1610)
ജൂണ്‍ 16: ഗവി -രാവിലെ 8.00 (3100), കൊട്ടിയൂര്‍ -രാവിലെ 5.00 (550)
ജൂണ്‍ 18: ഗുരുവായൂര്‍ -രാവിലെ 5.00 (580), മലക്കപ്പാറ -രാവിലെ 5.00 (1070)
ജൂണ്‍ 19: കൊട്ടിയൂര്‍ -രാവിലെ 5.00 (550)
ജൂണ്‍ 20: ഇലവീഴാ പൂഞ്ചിറ -ഇല്ലിക്കല്‍ കല്ല് -വാഗമണ്‍ -രാത്രി 9.00 (1500), ആതിരപ്പള്ളി -മൂന്നാര്‍ -രാവിലെ 7.00 (1830)
ജൂണ്‍ 21: മൈസൂര്‍ -രാവിലെ 4.30 (1000), നെല്ലിയാമ്പതി -രാവിലെ 4.30 (1000), നിലമ്പൂര്‍ - മിനി ഊട്ടി -രാവിലെ 6.30 (440)
ജൂണ്‍ 25: ഊട്ടി -രാവിലെ 4.30 (790), വയനാട് -രാവിലെ 6.00 (720)
ജൂണ്‍ 26: ഗവി -രാവിലെ 8.00 (3100), സൈലന്റ്വാലി -രാവിലെ 5.00 (1610)
ജൂണ്‍ 27: ഇലവീഴാപൂഞ്ചിറ -ഇല്ലിക്കല്‍ കല്ല് -വാഗമണ്‍ -രാത്രി 9.00 (1500), മാമലക്കണ്ടം -മൂന്നാര്‍ -വട്ടവട -രാവിലെ 5.00 (1870)
ജൂണ്‍ 28: മൈസൂര്‍ -രാവിലെ 4.30 (1000), നെല്ലിയാമ്പതി -രാവിലെ 4.30 (1000), പൈതല്‍മല -രാവിലെ 5.00 (680)
ജൂണ്‍ 30: നിലമ്പൂര്‍ -മിനി ഊട്ടി -രാവിലെ 6.30 (440).
- Log in to post comments