അങ്കണവാടി പ്രവേശനോത്സവം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍: മന്ത്രി ബിന്ദു കൃഷ്ണ
അന്‍പതിലധികംജീവനക്കാരുള്ള പൊതു-സ്വകാര്യമേഖലാസ്ഥാപനങ്ങളില്‍ ശിശുസംരക്ഷണകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍-വനിതാ-ശിശുവികസന, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു. ഭക്ഷണമെനു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കും. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും-മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശിശുവികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ്' കാര്‍ഡ് , അങ്കണവാടി പഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ കോണ്‍വൊക്കേഷന്‍, പുതിയ കുട്ടികള്‍ക്ക് വെല്‍ക്കം കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയ സുകുമാരന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ വിന്‍സി ബൈജു, എം.എസ് ഗോപകുമാര്‍, കൗണ്‍സിലര്‍ റ്റി.ഷൈനി, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ്, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, വനിതാ ശിശുവികസന ഓഫീസര്‍ പി.ബിജി, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments