Skip to main content

സെന്‍സസ് 2027 സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കും പരിശീലനം ജൂണ്‍ 3 മുതല്‍

ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക്മുന്നോടിയായി സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കും ജൂണ്‍ മൂന്ന് മുതല്‍ പരിശീലനം നല്‍കും.  താലൂക്കുകളിലും മുന്‍സിപാലിറ്റികളിലും കോര്‍പ്പറേഷനിലുമായി 123 ബാച്ചുകള്‍ക്കാണ് പരിശീലനം. ജൂണ്‍ എട്ട് മുതല്‍ 22 വരെ കൊല്ലം, കൊട്ടാരക്കര താലൂക്കുകളില്‍ പ്രതിദിനം ആറ് ബാച്ചുകള്‍ വീതം  24 ബാച്ചുകള്‍ക്ക് പരിശീലനം നല്‍കും.
കൊല്ലം താലൂക്കില്‍ ചിറ്റുമല ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാള്‍, ചാത്തന്നൂര്‍ സര്‍ക്കാര്‍ വി എച്ച് എസ് എസ്, ടികെഎം എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും കൊട്ടാരക്കര താലൂക്കില്‍ കില സി എച്ച് ആര്‍ ഡി, ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് ഹാള്‍, കില സി എസ് ഇ ഡി എന്നിവിടങ്ങളിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് 19 ബാച്ചുകളിലായി ജൂണ്‍ നാലു മുതല്‍ 20 വരെ എസ് എന്‍ കോളജ്, എസ് എന്‍ വിമന്‍സ് കോളജ്, ഫാത്തിമ മാതാ നാഷണല്‍ കോളജ്, ക്രിസ്തുരാജ് എച്ച് എസ് എസ്, കലക്ടറേറ്റ് ആത്മ ഹാള്‍, പ്ലാനിംഗ് ഓഫീസ് ഹാള്‍ എന്നിവടങ്ങളിലും  പരിശീലനം നല്‍കും.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ ജൂണ്‍ 10 മുതല്‍ 20 വരെ മൂന്നു ബാച്ചുകളിലായും കരുനാഗപ്പള്ളി താലൂക്കില്‍  19 ബാച്ചുകളിലായി ജൂണ്‍ 3 മുതല്‍ 20 വരെയും ക്രമീകരിച്ചു. താലൂക്ക്തല പരിശീലനം ചവറ ബി ജെ എം കോളേജിലും മുന്‍സിപ്പാലിറ്റിതല പരിശീലനം കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളിലുമാണ് സംഘടിപ്പിക്കുന്നത്.
കുന്നത്തൂര്‍ താലൂക്കിലെയും പത്തനാപുരം താലൂക്കിലെയും ഒന്‍പത് വീതം ബാച്ചുകള്‍ക്ക് ശാസ്താംകോട്ട ബിഎം കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലും പിഡബ്ല്യുഡി കോണ്‍ഫറന്‍സ് ഹാളിലും ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലുമായി ജൂണ്‍ 10 മുതല്‍ 20 വരെ പരിശീലനം നല്‍കും.
പുനലൂര്‍ താലൂക്കിലെ  10 ബാച്ചുകള്‍ക്ക് ജൂണ്‍ മൂന്ന് മുതല്‍ 17 വരെ പുനലൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസിലും മുന്‍സിപാലിറ്റി പരിധിയിലെ രണ്ട്  ബാച്ചുകള്‍ ജൂണ്‍ പത്തു മുതല്‍ 17 വരെ നെല്ലിപ്പളളി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലുമായി സംഘടിപ്പിക്കും. പരവൂര്‍ മുന്‍സിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 10 മുതല്‍ 17 വരെ രണ്ട് ബാച്ചുകള്‍ക്കും കൊട്ടാരക്കര മുന്‍സിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ എട്ട് മുതല്‍ 15 വരെ രണ്ട് ബാച്ചുകള്‍ക്കും പരിശീലനം നല്‍കും.
സെല്‍ഫ് എന്യൂമറേഷന്‍ സംവിധാനവുമുണ്ട്.  ജൂണ്‍ 16 മുതല്‍ 30 വരെ https://se.census.gov.in/   പോര്‍ട്ടല്‍വഴി വ്യക്തികള്‍ക്ക് വിവരങ്ങള്‍ സ്വയംരേഖപെടുത്താം. പോര്‍ട്ടലില്‍ ലഭ്യമാക്കുന്ന 34 ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്ന ഭാഷയില്‍ ഉത്തരങ്ങളും നല്‍കാം. ഉത്തരങ്ങള്‍ രേഖപ്പെടുത്തിയശേഷം ലഭിക്കുന്ന സെല്‍ഫ് എന്യൂമറേഷന്‍ ഐ ഡി  ഉപയോഗിച്ച് എന്യൂമറേറ്റര്‍മാര്‍ വിവരങ്ങള്‍പരിശോധിച്ച് സെന്‍സസ്‌പോര്‍ട്ടലില്‍ ലഭ്യമാക്കും.
 

 

date