Post Category
പഠനോപകരണ കിറ്റ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. ചക്കോരത്തുകുളം ജില്ലാ ഓഫീസില്‍ നടന്ന പരിപാടി ബോര്‍ഡ് ഡയറക്ടര്‍ ടി ഗോപിനാഥന് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ രേഖ, സീനിയര്‍ ക്ലര്‍ക്കുമാരായ എ ശ്രീഹരി, പി സുഹ, ഉപദേശക സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments