Skip to main content

ജോബ് ഡ്രൈവ് ഇന്ന്

 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ നടത്തുന്ന ജോബ് ഡ്രൈവ് ഇന്ന് (മെയ് 30). മൂന്ന് സ്വകാര്യ സ്ഥാപനങ്ങളില്‍ ക്യാഷര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, പ്രൊഡക്റ്റ് സ്പെഷ്യലിസ്റ്റ്, ടെക്നിഷ്യന്‍, സര്‍വീസ് അഡൈ്വസര്‍, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് യൂണിറ്റ് സെയില്‍സ് മാനേജര്‍, ചാനല്‍ പാര്‍ടണര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, ബികോം/എംകോം എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10ന് എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204

date