ബസ് ഡ്രൈവര്‍, ക്ലീനര്‍ നിയമനം
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജില്‍ ബസ് ഡ്രൈവര്‍, ബസ് ക്ലീനര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസ് വിജയവും ഹെവി വെഹിക്കിള്‍ ഡ്രൈവിംഗില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയവുമുള്ളവര്‍ക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഐ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പി.എസ്.സിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.
ബസ് ക്ലീനര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ് പാസാകണം. കുറഞ്ഞത് ഒരു വര്‍ഷത്തെ മുന്‍പരിചയം ആവശ്യം. അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെ ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 10ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9400006412.
- Log in to post comments