Skip to main content

സൗജന്യ കഥകളി പഠനം; അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി സൗജന്യമായി പഠിക്കുന്നതിന് ആണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, കോപ്പുപണി എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് പി.ജി കോഴ്സുകളിലേക്കും അപേക്ഷിക്കാം.

 ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ് പാസ്സായിരിക്കണം. കൂടിയ പ്രായപരിധി 18 വയസ്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനവും ഭക്ഷണവും ഒഴികെയുള്ള താമസ സൗകര്യവും സൗജന്യമാണ്. വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1,500 രൂപ സ്‌റ്റൈപ്പന്റും കഥകളി വേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്റിന് പുറമെ സ്‌കോളര്‍ഷിപ്പും ലഭിക്കും. പഠനത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യവും വിദ്യാര്‍ഥികള്‍ക്കുണ്ട്.

താത്പര്യമുള്ളവര്‍ അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറില്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍നമ്പറും അടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി ജൂണ്‍ 15 ന് മുമ്പ് കലാനിലയം ഓഫീസില്‍ ലഭിക്കത്തക്ക വിധം അയക്കണം. വിലാസം: സെക്രട്ടറി, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശ്ശൂര്‍ ജില്ല, ഫോണ്‍: 0480 2822031.

date