ജില്ലാതല അറിയിപ്പുകള്
ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ നോര്‍ത്ത് റീജിയണിന്റെ കീഴില്‍ തലശ്ശേരിയിലുള്ള എരഞ്ഞോളി ഫിഷ് ഫാമിലും മലപ്പുറം പരപ്പനങ്ങാടിയിലുള്ള ഉള്ളണം ഹാച്ചറിയിലും ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമനം നടത്തുന്നു. ബി.കോം ബിരുദത്തോടൊപ്പം എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ്, ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് എരഞ്ഞോളി അഡാക്ക് നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2354073.
ക്യാമ്പ് ഫോളോവര്‍ നിയമനം
കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ 59 ദിവസത്തേക്ക് താല്‍ക്കാലികമായി ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ സ്വീപ്പര്‍ - 1, കുക്ക് - 2 നിയമനം നടത്തുന്നു. മുന്‍പരിചയമുള്ളവര്‍ അസ്സല് തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ രണ്ടിന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പിലുള്ള കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.
സ്കില്‍ഡ് ലേബറര്‍ നിയമനം
അഡാക്ക് എരഞ്ഞോളി ഫിഷ് ഫാമില്‍ ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ എന്നീ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നതിനായി സ്കില്‍ഡ് ലേബറര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയോടൊപ്പം ഇലക്ട്രീഷ്യന് ട്രേഡില്‍ ഐ.ടി.ഐ യോഗ്യതയുള്ള 45 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം. ബയോഡാറ്റയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ അഞ്ചിന് ഉച്ച രണ്ട് മണിക്ക് എരഞ്ഞോളി അഡാക്ക് നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2354073.
ഐ.ടി.ഐ കോഴ്സുകള്‍
കണ്ണൂര്‍ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ ഐ കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 8301098705.
- Log in to post comments