Skip to main content

പാഠം ഒന്ന് പുതുയുഗ വിദ്യാലയം സ്‌കൂൾ പ്രവേശനോത്സവം: ജില്ലാതല ഉദ്ഘാടനം മമ്പറത്ത്

 

സ്‌കൂൾ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് രാവിലെ 9.30ന് മമ്പറം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. വി.കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനാവും. ജില്ലാ കലക്ടർ പി. വിഷ്ണുരാജ് മുഖ്യാതിഥിയാവും. കണ്ണൂർ ഡിഡിഇ ഡി. ഷൈനി പ്രവേശനോത്സവ സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. ഷബ്‌ന ഉപഹാരം നൽകും. മമ്പറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാലക്ഷ്മി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ വി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.

date