ജില്ലാതല അറിയിപ്പുകൾ
അധ്യാപക നിയമനം
ചെറുകുന്ന് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 2026-27 അധ്യയന വർഷത്തേക്ക് കൊമേഴ്‌സ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് വിഷയത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ), ഇംഗ്ലീഷ് നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. പ്രസ്തുത വിഷയങ്ങളിലെ ബിരുദാനന്തര ബിരുദത്തോടൊപ്പം ബിഎഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അതത് തസ്തികകളിൽ നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അതിന്റെ രേഖകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ സീനിയോറിറ്റിയുള്ളവർ അത് തെളിയിക്കുന്ന രേഖകളും സഹിതം ജൂൺ രണ്ടിന് രാവിലെ 11 മണിക്ക് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9656193240
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകൾ
സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസവകുപ്പും സംയുക്തമായി 2026-27 അധ്യയന വർഷം നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ/ ഒ.ഇ.സി വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പെന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പെന്റും ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകൾ നടക്കുക. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ് സബ്സെന്റർ, ബൈരായിക്കുളം എൽ.പി സ്‌ക്കൂൾ കോമ്പൗണ്ട്്, റാം മോഹൻ റോഡ്, കോഴിക്കോട് - 673004 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഇ മെയിൽ: kozhikode@captkerala.com, ഫോൺ: 0495 2723666, 0495 2356591, 9496882366
ഓൺലൈൻ തടിലേലം
സംസ്ഥാന വനം വകുപ്പിന്റെ കൂത്തുപറമ്പ് കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പർ ഡിപ്പോയിലെ മൂപ്പെത്തിയ ഗുണനിലവാരമുള്ള വിവിധ ക്ലാസിൽപ്പെട്ട തേക്ക് തടികളുടെ ഓൺലൈൻ ലേലം ജൂൺ നാലിന് നടക്കും. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് കണ്ണവം ഗവ.ടിമ്പർ ഡിപ്പോയിലോ വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. ഫോൺ: 0490-2302080, 8547602859
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എൻവയോൺമെന്റ് ലാബിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 16ന് ഉച്ച 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ. ഫോൺ: 0497 2780226
- Log in to post comments