Skip to main content

ക്ഷീരകർഷകർക്കായി പ്രത്യേക രജിസ്‌ട്രേഷൻ ഡ്രൈവ്

സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ആനുകൂല്യങ്ങൾ കർഷകർക്ക് നേരിട്ട് ലഭ്യമാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക കർഷക രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു.  നാഷണൽ ഡിജിറ്റൽ ലൈവ്‌സ്റ്റോക്ക് മിഷന് (NDLM) കീഴിൽ തയ്യാറാക്കിയിട്ടുള്ള 'ഭാരത് പശുധൻ' പോർട്ടലിൽ സംസ്ഥാനത്തെ മുഴുവൻ ക്ഷീരകർഷകരെയും അവരുടെ ഉരുക്കളെയും എൻറോൾ ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജൂൺ 15 വരെയാണ് പ്രത്യേക ഡ്രൈവ് നടക്കുക. ക്ഷീരകർഷകർക്ക്  ആധാർ കാർഡും ഫോൺ നമ്പറും ഉപയോഗിച്ച് ഉരുക്കളെ ഭാരത് പശുധൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളിലും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
 

date