ഐ.എച്ച്.ആര്‍.ഡി യില്‍ വിവിധ കമ്പ്യൂട്ടര്‍, തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം
ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളോജി ആന്‍ഡ് സ്‌കില്‍സില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന പി.എസ്.സി അംഗീകാരമുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളിലേക്കും, ആറ് മാസം കാലാവധിയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി സയന്‍സ് എന്നീ കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. ഫുള്‍ ടൈം, പാര്‍ട്ട് ടൈം, ഓണ്‍ലൈന്‍, ഓഫ്ലൈന്‍, ഈവനിംഗ് ബാച്ചുകളായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ പ്രവേശനത്തിനായി തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആര്‍.ഡി സെന്ററുമായി നേരിട്ടോ അല്ലെങ്കില്‍ 0471 2550612, 8547005087, 9495069307, 8136882389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.
- Log in to post comments