Skip to main content

അറിയിപ്പുകള്‍

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്/ പൗള്‍ട്രി അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ മില്‍ക്ക് റെക്കോര്‍ഡര്‍/ സ്‌റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (കാറ്റഗറി നമ്പര്‍: 535/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 

റബര്‍ ഉല്‍പന്ന നിര്‍മാണ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള മഞ്ചേരി പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ജൂണ്‍ 15 മുതല്‍ 19 വരെ സംരംഭകര്‍ക്കായി ലാറ്റക്സ്, ഡ്രൈ റബര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണ പരിശീലനം സംഘടിപ്പിക്കും. പരിശീലന ഫീസ്: 1000 രൂപ. ഫോണ്‍: 0483 2768507, 8590177226, 9846141688. ഇ-മെയില്‍: adcfscmanjeri@gmail.com.

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട് ഈസ്റ്റ് ഹില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളേജില്‍ ദിവസവേതനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് ജൂണ്‍ 12ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: ഫിസിയോതെറാപ്പിയില്‍ ബി.എസ്.സി. രേഖകള്‍ സഹിതം എത്തണം.

അധ്യാപക നിയമനം

പറയഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ ദിവസവേതനത്തില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10ന് നടക്കും. അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി എത്തണം. ഫോണ്‍: 9074674079.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം വര്‍ക്ഷോപ്പ്, മാനുഫാക്ച്വറിങ് ടെക്നോളജി ലാബ് എന്നിവിടങ്ങളിലേക്കാവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 15ന് ഉച്ചക്ക് രണ്ടുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷാ തീയതി നീട്ടി 

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ എട്ടിന് ഉച്ചക്ക് രണ്ടുവരെ നീട്ടി. കീം എഴുതാത്തവര്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുകള്‍. യോഗ്യരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം www.cev.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോണ്‍: 9292546125, 8078796320.

പഠനസഹായം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2026-27 അധ്യയന വര്‍ഷം ഒന്ന്, എല്‍.കെ.ജി ക്ലാസുകളില്‍ അഡ്മിഷന്‍ എടുത്തവര്‍ക്ക് പഠനസഹായമായി 750 രൂപ നല്‍കും. അര്‍ഹരായ കോഴിക്കോട്, വയനാട് ജില്ലകളിലെ അംഗങ്ങള്‍ unorganisedwssb.org മുഖേന ജൂണ്‍ 20നകം അപേക്ഷ നല്‍കണം. ഫോണ്‍: 0495-2378480.

തൊഴില്‍ പരിശീലന കോഴ്സ്
  
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്‍സ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.

date