Skip to main content

വിവര പ്രദർശന ബോർഡുകളുടെ വിതരണ ഉദ്ഘാടനം നടത്തി

ജില്ലാ പഞ്ചായത്ത് പദ്ധതി നിർവഹണത്തിന്റെ ഭാഗമായി ജില്ലാ ജാഗ്രത സമിതി പ്രവർത്തനങ്ങളുടെ വിവര പ്രദർശന ബോർഡുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ .മഹേന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. രാഹുൽ, ജില്ലാ വനിത ശിശുവികസന ഓഫീസർ വി.എസ്  ഷിംന ,  ജില്ലാ പഞ്ചായത്ത് അംഗങ്ങൾ  എന്നിവർ  പങ്കെടുത്തു.

(പി ആർ/ എ എൽ പി/ 1087)

date